സൂര്യനെ കാണാതെങ്ങനെ
ഹൃദയവേണു
Sooryane Kaanathengane (Hridayavenu)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2016 13:31:56.
 സൂര്യനെ കാണാതെങ്ങനെ വിടർന്നു
സൂര്യകാന്തികൾ നിൻ കവിളിൽ
ഈ സൂര്യകാന്തികൾ നിൻ കവിളിൽ
എന്നുമെൻ ഹൃദയാകാശത്തിൽ നിന്നെ-
രിയുകയാണൊരു സൂര്യൻ
എൻ ഹൃദയേശ്വരനാം സൂര്യൻ..........(സൂര്യനെ....)

നിദ്രയിൽ നിശയുടെ തീരത്തെങ്ങോ
നിൻ പ്രിയ സൂര്യൻ മറയുമ്പോൾ (2)
ഒരു കിനാവിൻ നിറനിലാവായി
വരുമവനെന്നെ പിരിയാതെ (2)
പിരിയാനരുതാതെ (സൂര്യനെ ...)

എത്ര മനോഹരമീ അനുരാഗം
ഹൃത്തിൽ പകരും ഋതുരാഗം (2)
അരിയ താരാ നികരംപോലെ.
കരളിലുദിപ്പൂ അനുരാഗം (2)
പ്രിയതരമനുരാഗം (സൂര്യനെ ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts