വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ജോജി കോട്ടയം |
ഗാനരചന | റോയ് കാഞ്ഞിരത്താനം |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 17 2016 13:32:20.
കലയുടെ കാഞ്ചനത്തേരിൽ വന്നു കനകച്ചിലങ്ക തൻ സ്വരവസന്തം (2) കേളീമണ്ഡപ നടയിലുണർന്നു ഭാവസംഗീതത്തിൻ വേണുഗാനം (2) ഓംകാര മന്ത്രങ്ങൾ ഉരുക്കഴിച്ചീടുന്ന ഉഷസ്സിന്റെ സോപാന നടയിൽ (2) ഒഴുകിയെത്തും ഓശാന ഗീതിയും ആലിഫ് ലാമിൻ ധ്വനിയും (2) (കലയുടെ....) ഏഴു സ്വരങ്ങളും ചന്ദന മഴയായ് പെയ്തിറങ്ങീടുന്ന നിമിഷം (2) ഏഴഴകിന്റെ കവിളിൽ തലോടി ചന്ദനമണമുള്ളോരീ ഗാനം (2) (കലയുടെ.....) | |