കളഭമഴയിൽ
ആകാശവാണി ലളിതഗാനങ്ങള്‍
Kalabha Mazhayil (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരളി സിതാര
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 07 2017 05:50:33.
കളഭമഴയിൽ ഉയിരുമുടലും
കുളിരണിഞ്ഞതുപോലെ......
വിരഹവാനിൽ പ്രണയമെഴുതും
ഇന്ദ്രചാപം പോലെ...നീ
ഇന്ദ്രചാപം പോലെ.

ഓണമെന്നാൽ ചിറകുവിരിയും
ഓർമ്മശലഭങ്ങൾ.....
ഒന്നു തൊട്ടാൽ ഹൃദയമാകെ
ഋതുപരാഗങ്ങൾ......
ശ്രവണമായ്... പൂർണ്ണിമയായ്
അനുരാഗപൂർണ്ണിമയായ്.....

ഉപവനങ്ങൾ സുമമനോഹര
പ്രണയസദനങ്ങൾ........
പകുതി പാടിയ ഗീതകം പോലെ
നിന്റെ നയനങ്ങൾ.....
ശ്രവണമായ്... പൂർണ്ണിമയായ്
അനുരാഗപൂർണ്ണിമയായ്.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts