ഓർമ്മകൾ വന്നെന്റെ
ആകാശവാണി ലളിതഗാനങ്ങള്‍
Ormmakal Vannente (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവെണ്മണി സി കെ പ്രകാശ്കുമാർ
ഗാനരചനകോന്നിയൂർ രവി
ഗായകര്‍ലത ചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 13:07:32.
ഓർമ്മകൾ വന്നെന്റെ മാനസവീണയിൽ
ശിവരഞ്ജിനി രാഗം മൂളുന്നു (2)
ഇനിയും വരുമോ നിമിഷദലങ്ങളേ
ഗതകാല നിർവൃതിപൂക്കളുമായി
(ഓർമ്മകൾ വന്നെന്റെ ..)

ഹരിദശചന്ദന കുറിയിട്ടു നിൽക്കുന്ന
സന്ധ്യാംബരത്തിൻ പ്രതീകങ്ങളേ (2)
ഇനിയും വരുമോ ഈ ശ്യാമഭൂമിയിൽ
സുന്ദരചിത്രങ്ങൾ വാർത്തു വെയ്ക്കാൻ
(ഓർമ്മകൾ വന്നെന്റെ ..)

മനസിന്റെ മായിക ചെപ്പിൽ മയങ്ങുന്ന
മധുമാസ ബന്ധുര സ്വപ്നങ്ങളേ (2)
ഒരു മാത്രയെങ്കിലും ഇനി വന്നീടുമോ
വിടയൊന്നു ചൊല്ലി പിരിഞ്ഞിടുവാൻ
(ഓർമ്മകൾ വന്നെന്റെ ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts