സാദരമങ്ങേ
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Saadaramange (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2021 18:59:03.

സാദരമങ്ങെ പാവന പാദം
തേടിവരുന്നു ഞങ്ങളിതാ
കാഴ്ചകളേന്തും താലവുമായി
നില്‍പ്പൂ നിന്നുടെ സന്നിധിയില്‍
(സാദരം )

നിന്‍ തിരു മാംസവും രക്തവുമായ്
തീര്‍ക്കണമേ ഈ കാഴ്ചകളെ (നിന്‍ തിരു )
ഞങ്ങടെ പ്രാര്‍ത്ഥന കൈക്കൊള്ളണേ
പാപം സര്‍വ്വം പോക്കണമേ (ഞങ്ങടെ )
(സാദരം )

ചഞ്ചല മാനസര്‍ ഞങ്ങളെ നീ
നേര്‍വഴി തന്നില്‍ നയിക്കണമേ (ചഞ്ചല )
ഇക്ഷിതിവാസം തീരും നേരം
മോക്ഷം ഞങ്ങള്‍ക്കേകണമേ
(സാദരം )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts