നവ്യമോഹന ഗാനം
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Navyamohana Gaanam (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2021 05:19:37.
നവ്യമോഹന ഗാനം പാടുവാന്‍
പോരുന്നു മുദാ സന്നിധേ വിഭോ (നവ്യ )
സാനന്ദം തരിക നിന്‍ സ്നേഹാമൃതം
തോരാതെ തവ ഗീതികള്‍ പാടുവാന്‍ (സാനന്ദം )

ഗാനധാരയില്‍ മുങ്ങിയേവരും
നേടുന്നു നവ ചൈതന്യം സദാ (ഗാന )
വാഴ്ത്തുന്നു സകല ജീവജാലവും
നിന്‍ നാമം പരം ഭംഗിയാര്‍ന്നിതാ (വാഴ്ത്തുന്നു )
(നവ്യ )

മഞ്ഞു മാമല വാനം മേഘവും
പാറുന്ന ചെറു പക്ഷി വൃന്ദവും (മഞ്ഞു )
പാടുന്ന കുയിലിന്‍ പൂന്തേന്‍ നാദവും
പാരാകെ നിന്നെ പാടി വാഴ്ത്തുന്നു (പാടുന്ന )
(നവ്യ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts