തിരുസന്നിധാനം
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Thirusannidanam (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2021 16:35:46.
തിരുസന്നിധാനം അഖിലേശന്‍ തന്‍
തിരുമുഖ ദര്‍ശന സന്നിധാനം
തിരു ഹൃദയത്തിന്‍ സ്നേഹം നുകരാന്‍
തിരുനടയില്‍ അണി ചേര്‍ന്നീടാം
(തിരുസന്നിധാനം )

അഴലിന്‍ നിഴലില്‍ ജീവിത വഴിയില്‍
ആശ്രയമായൊരു സത്രമിതാ (അഴലിന്‍ )
കൈമുതല്‍ മുഴുവന്‍ നല്‍കുക നമ്മള്‍
കൈവല്യരൂപന്‍ കാത്തരുളും (കൈമുതല്‍ )
(തിരുസന്നിധാനം )

ഈ ദേവാലയ കോവിലിന്നരികില്‍
തിരുഹിതമറിയാന്‍ കാത്തിരിക്കൂ (ഈ ദേവാലയ )
ആശകള്‍ പൂക്കും മാനസപ്പൂമര
പുഷ്പങ്ങള്‍ വിതറാന്‍ തിരുമുന്‍പില്‍ (ആശകള്‍ )
(തിരുസന്നിധാനം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts