ദൈവമേ നിൻ മുഖം
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Daivame Ninmukham (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2021 05:10:15.

ദൈവമേ നിന്‍ മുഖം കാണുവാനായ്
നിന്‍ മൊഴി ഞാനൊന്ന് കേള്‍ക്കുവാനായ് (ദൈവമേ )
നിന്‍ ദിവ്യകാന്തിയില്‍ മുങ്ങുവാനായ്
മോഹിച്ചു ദാഹിച്ചു കാത്തിരിപ്പൂ
മോഹിച്ചു ദാഹിച്ചു കാത്തിരിപ്പൂ
(ദൈവമേ )

നിന്‍ കാന്തി മണ്ണിതില്‍ ചിന്തിടുമ്പോള്‍
പൂങ്കാവ് പുഞ്ചിരി തൂകിടുന്നു (നിന്‍ കാന്തി )
പൈങ്കിളിപാടിപ്പറന്നിടുന്നു
സര്‍വ്വവും നിന്നെ പുകഴ്ത്തിടുന്നു (പൈങ്കിളി )
(ദൈവമേ )

മാനത്തു മിന്നുന്ന താരങ്ങളും
വെള്ളത്തില്‍ നീന്തുന്ന മത്സ്യങ്ങളും (മാനത്തു)
മുറ്റത്ത്‌ പൂക്കുന്ന പൂമുല്ലയും
സര്‍വേശ്വരാ നിന്നെ വാഴ്ത്തിടുന്നു (മുറ്റത്ത്‌ )
(ദൈവമേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts