യേശുവേ സർവ്വേശാ
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Yesuve Sarvesa (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2021 05:02:11.

യേശുവേ സര്‍വ്വേശസൂനുവേ
വിശ്വപ്രകാശമേ നീ നയിക്കൂ
ക്രിസ്തുവേ വേദാന്ത കാതലേ
ശൂന്യമെന്‍ മാനസം നീ നിറയ്ക്കൂ
(യേശുവേ )

നീര്‍ച്ചാലുകള്‍ തേടി വരും
മാന്‍പേട പോല്‍ ഞാന്‍ വരുന്നു (നീര്‍ച്ചാലുകള്‍ )
സ്നേഹമേ വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹമായ് ഞാന്‍ വരുന്നു (സ്നേഹമേ )

വാനിലെ മാധുര്യ സിന്ധു നീ
ആനന്ദ തേന്‍പുഴയിന്നൊഴുക്കൂ (വാനിലെ )
നീയല്ലോ ജീവന്‍ നീയല്ലോ സത്യം
നീ താന്‍ പ്രകാശം യേശുമഹേശാ

ജീവദാതാ സ്നേഹരാജാ
ആത്മ നാഥാ നീ വരിക (ജീവ )
എന്നില്‍ വസിക്കൂ എന്നെ നയിക്കൂ
നിന്നില്‍ ഞാന്‍ എന്നെന്നും
ഒന്നായ് ഭവിപ്പൂ (എന്നില്‍ )
(യേശുവേ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts