ഉത്രാളിക്കാവിലെ ഉത്സവ
പാട്ടിന്റെ തിരുവരങ്ങു്
Uthralikkaavile Ultsava (Paattinte Thiruvarangu)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനബൽറാം ഏറ്റിക്കര
ഗായകര്‍അനൂപ് ജി കൃഷ്ണന്‍ ,രമേശ് മുരളി ,ഓ യു ബഷീർ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2023 22:27:19.
 ഉത്രാളിക്കാവിലെ ഉത്സവമേളപ്പെരുമഴ തോർന്നു കഴിഞ്ഞു ..
കൽപ്പാത്തി തേരുരുളും വഴി തെയ്യാത്തായ് വഴി പോയ് വരുന്നു.... (2)
തൃക്കൈയിൽ തീർത്ഥ കുളിരും നിറപൊൽകതിരും പൂക്കളുമായി..
തീരാത്തൊരു തോറ്റം പാട്ടിൻ തേനമൃതോരും ശീലുകൾ പാടി ...
തിരുമുറ്റത്തണയും പുലർ കാറ്റേ..
ഇനിയൽപ്പം നേരമിരുന്നാട്ടേ..

തിരുവില്വാമലയിൽ പുലരൊരു
ജനിമോക്ഷത്തിൽ പൊരുളുകൾ നേടി ...
നിളപാടും നീല നിലാവിൽ കവിയുടെ കാൽപ്പാടുകളും തേടി ... (2)
മലനാടിൻ മഞ്ഞണിരാവിൻ
കഥകളിയാട്ട കുളിരല ചൂടി ...
മലർ മേഘ പന്താടും കാറ്റേ ...
മാരിക്കതിർ മാലകൾ തന്നാട്ടെ...

കുടമാറും തൃശ്ശിവപേരൂർ പൂരപ്പഴമയിൽ പുലികളി കണ്ടും ...
തൃപ്പാദപ്പെരുമയിൽ തൃക്കാക്കരയിലൊരോണപ്പൂവിളി കേട്ടും .. (2)
കാർമേഘ കാളിമ കണ്ണിൽ കത്തും തീയോടെത്തിയ കാവും
നീ തീണ്ടി വരുന്നോ പൂങ്കാറ്റേ...
നിൻ കുങ്കുമ തിലകം കണ്ടോട്ടേ...

അത്തത്തിൽ ചമയ തനിമകൾ
നൃത്തം വയ്ക്കുംപ്പൂണിത്തുറയുടെ ..
ചിത്രങ്ങൾ കോർത്തു വളർത്തിയ
പുണ്ണ്യ പുരാതന ചരിതം വാഴ്ത്തി ... (2)
കത്തുന്നൊരു കുത്തു വിളക്കിൽ
സത്യത്തിൻ തിലതൈലം വീഴ്ത്തി ..
എത്തുന്നൊരു കളഭമണി കാറ്റേ...
നിർത്തുക നിൻ തേരിവിടെ കാറ്റേ ..
നിർത്തുക നിൻ തേരിവിടെ കാറ്റേ ..
നിർത്തുക നിൻ തേരിവിടെ കാറ്റേ ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts