കണ്ണാ കാർമുകിൽവർണ്ണാ നീ
കൃഷ്ണനാമം
Kanna Kaarmukilvarnna Nee (Krishnanamam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ ,മഞ്ജു മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2023 14:18:55.
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
നീ ഞങ്ങടെ കണ്ണിന്റെ കുളിരാണേ...
രാധാ രമണന്‍ ഗോകുല ബാലന്‍
ഞങ്ങള്‍ക്കു തുണയാണേ...

കലിയുഗ പുണ്യമാം മണിവര്‍ണ്ണ ഗീതങ്ങള്‍
ഒരുമിച്ചു ഞങ്ങള്‍ പാടാം...
അലിവിന്റെ തീര്‍ത്ഥം ഞങ്ങള്‍ക്കു നല്‍കുമ്പോള്‍
പുളകങ്ങള്‍ തീര്‍ക്കുന്നേ...
മനസ്സില്‍ മുരളികൾ മീട്ടുന്നേ...

ശ്രീലകം തന്നില്‍ വിളങ്ങും ഭഗവാന്റെ
കാരുണ്യം എന്നും കേള്‍പ്പൂ...
ചോദിപ്പതെന്തും കൊടുക്കും സുരേശ്വരന്‍
സാധിച്ചു തരികില്ലേ...
മോക്ഷം സാധിച്ചു തരികില്ലേ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts