നിലയില്ലാ വെള്ളത്തിൽ
ശരണ പ്രഭ
Nilayilla Vellathil (Sharana Prabha)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംകേദാരഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: November 19 2023 13:50:29.
നിലയില്ലാ വെള്ളത്തിൽ തുഴയില്ലാ വള്ളത്തിൽ
കടവിനുണ്ടൊരു നാമം താരക നാമം
അമൃതം പോലുയിരേകും സുകൃതം പോൽ കരമേകും
കനിവാകും ആ നാമം
ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കോട്ടപ്പടി വാതിൽക്കൽ വന്നവരീ ഞങ്ങൾ
പേരൂർതോടതിർ താണ്ടി പോണവരീ ഞങ്ങൾ
വനവാസിയായൊരെൻ മണികണ്ഠ സ്വാമിക്ക്
വഴിനീളെ പാടണം ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കാളകെട്ടി കൈതൊഴുതു നിന്നവരീ ഞങ്ങൾ
ആഴികെട്ടി അഴുത കേറി പോന്നവരീ ഞങ്ങൾ
കല്ലിടും കുന്നേറി സ്വാമിയേ കേൾപ്പിക്കാൻ
മനം നൊന്തു പാടണം ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

സ്വാമിയേയ് ശരണമയ്യപ്പാ
ധർമ്മശാസ്താവേ ശരണമയ്യപ്പാ
പൊന്നമ്പലവാസനേയ് ശരണമയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts