വന്ദനം വന്ദനം
സ്നേഹാഞ്ജലി
Vandanam Vandanam (Snehanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസ്റ്റീവ് മാത്തൻ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍വിനു ചാക്കോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2015 16:34:44.

വന്ദനം...വന്ദനം...വന്ദനം
ഈ മനോജ്ഞ വിശ്വകാവ്യം
വിരചിച്ച ലോക താതനു്
എളിമയാർന്ന വന്ദനം...വന്ദനം

എത്രയോ ഭാസുരമാം ദർശനം
നിന്റേതെത്രയോ തനതായശൈലി
പുഴകൾ...പുഴയോരങ്ങൾ...
ശൈലങ്ങൾ...താഴ്‌വരകൾ...
മേഘങ്ങൾ...മേഘഗീതികൾ
താരങ്ങൾ...സൂര്യചന്ദ്രനും
ദൈവസാന്നിദ്ധ്യം തെളിയിക്കും ലോകവും
നിന്റേതെത്രയോ പഠനാർഹ പുസ്തകം...

എത്രയോ അഴകെഴും കഥാഗതി
നിന്റേതെത്രയോ ചിന്തനീയ ചാതുരി
പൂക്കൾ...പൂങ്കാവനങ്ങൾ...
വർണ്ണങ്ങൾ...സന്ധ്യകൾ...
പൊയ്കകൾ...സാഗരങ്ങളും
കാലങ്ങൾ...ഋതുഭേദങ്ങൾ
ദൈവ സാദൃശ്യം ഉൾക്കൊണ്ട ലോകരും
നിന്റേതെത്രയോ ഗഹനമായ പുസ്തകം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts