കണ്ണന്റെ മുന്നിൽ
കണ്ണന്റെ മുന്നിൽ
Kannante Munnil (Kannante Munnil)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംലാലു സുകുമാരൻ
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍മാസ്റ്റർ സൂരജ് വാര്യർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2015 11:06:10.

കണ്ണന്റെ മുന്നിൽ പുൽനാമ്പായാലും
ധന്യമല്ലോ ആ ജന്മം...(2)
ഒരിക്കലുമണയാത്ത നിലവിളക്കാവാം
വെണ്ണയാവാം മയിൽപ്പീലിയാവാം...
കണ്ണാ...കാളിന്ദിയാവാം...ഗോക്കിടാവുമാവാം...
കണ്ണന്റെ മുന്നിൽ പുൽനാമ്പായാലും
ധന്യമല്ലോ ആ ജന്മം...

പൂതന വിഷലേപം മാറിലാക്കി
കൊതിയോടെ ഭുചിച്ചു മൃത്യു നീയേകി..(2)
ആടയഴിച്ചൊരാ കൗരവസഭയിലെ
നീതി പാഞ്ചാലിക്കായ് കനിഞ്ഞതും നീ...
ഗോവർദ്ധനം പിഞ്ചുവിരലാൽ ഉയർത്തിയ
ലീലകളെല്ലാം അറിഞ്ഞതല്ലേ...
ഞാനും അറിഞ്ഞതല്ലേ...
കണ്ണന്റെ മുന്നിൽ പുൽനാമ്പായാലും
ധന്യമല്ലോ ആ ജന്മം...

ഗീതയാൽ പാർത്ഥനു സാരമേകി
ലക്ഷ്യബോധം പകർന്നവൻ നീയല്ലോ...
രഥചക്രമമരുമ്പോൾ തെല്ലിട വൈകാതെ
അസ്ത്രമയക്കുവാൻ ചൊന്നതും നീ....
മാതുലനിഗ്രഹ മോക്ഷമതേകിയ
കേളികളെത്രയെന്നറിഞ്ഞതല്ലേ....
ഞാനും അറിഞ്ഞതല്ലേ...
(കണ്ണന്റെ മുന്നിൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts