ഒരു മൺകുടമാണു ഞാനെൻ മഹാപ്രഭോ
ആരതി
Oru Mankudamaanu Njaanen Mahaprabho (Arathi)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2022 17:06:59.
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ

ഒരു മൺകുടമാണ് ഞാനെൻ മഹാപ്രഭോ...
ഇതിൽ ഭക്തി നെയ്യമൃതാകുമെങ്കിൽ...
സദയമീ തൃക്കാഴ്ച്ച വെച്ചാൽ
മറ്റൊന്നുമിനി വേണ്ടാ രാജാധിരാജാ
തളിപ്പറമ്പിലെ ദേവാദി ദേവാ...

അക്ഷയലിംഗ പ്രഭയിലെൻ ജീവന്റെ
അറ്റത്തൊരിത്തിരി ബോധമുണ്ടോ...
അഖിലാണ്ഡകോടി പ്രഭോ...
അഖിലാണ്ഡകോടി പ്രഭോ...
അടിയന് അടിമയാകാൻ ഭാഗ്യമുണ്ടോ...
അവിടുത്തെ അടിമയാകാൻ ഭാഗ്യമുണ്ടോ...

ചെല്ലൂർ നാഥന്റെ ചന്ദ്രക്കലയിലെ അല്ലിക്കതിർ മഴ പെയ്തതാണോ
പ്രഭ വീശും പശുപതിയേ...
പ്രഭ വീശും പശുപതിയേ...
അടിയന് കൃപമതി അത് തരുമോ...
അവിടുത്തെ കൃപമതി അത് തരുമോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts