വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ശ്രീകുമാർ മുഖത്തല |
ഗായകര്‍ | അഖില ആനന്ദ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 12 2014 16:46:02.
ഓരോ തളിരിലും പൂവിലും അക്ഷര- കാന്തി രചിക്കുന്ന ചൈതന്യമേ...(2) നീ സൂര്യരശ്മിയാൽ വായിച്ചെടുക്കുന്ന ഭൂമിയിൽ ഞാനെന്റെ കൂടുവെച്ചു... കൂട്ടിലെ പൈങ്കിളി പാടുന്ന പാട്ടുകൾ ഞാനെന്റെ പ്രാണന്റെ ഈണമാക്കി ഓരോ തളിരിലും പൂവിലും അക്ഷര- കാന്തി രചിക്കുന്ന ചൈതന്യമേ... കാറ്റിൽ പറക്കുന്ന വിത്തുകൾക്കുള്ളിലെ പച്ചയാൽ ഞാനെന്റെ കൂര തീർത്തു...(2) ഈരില നാമ്പിട്ടു് ഉയർന്നതിൽ നിന്നു ഞാൻ ഓർമ്മയെത്തന്നെ വരച്ചെടുത്തു... പിന്നതിൽ നിന്നുടെ തേജോമയങ്ങളാം നൂറു ചിത്രങ്ങൾ പതിച്ചു വെച്ചു... ഓരോ തളിരിലും പൂവിലും അക്ഷര- കാന്തി രചിക്കുന്ന ചൈതന്യമേ... ആർത്തിരമ്പുന്ന കടൽത്തിരമാലയിൽ ആയിരം വാസന്തം പോയ് മറഞ്ഞു...(2) അത്യഗാധത്തിലെ മുത്തുകൾ കൊണ്ടൊരു ജീവിതചിത്രം ഞാൻ രചിച്ചു ദിവ്യപ്രകാശമേ നീയതിൽ നിത്യവും സത്യസൗന്ദര്യമായ് ഉജ്ജ്വലിച്ചു.... (ഓരോ തളിരിലും...) | |