മകരജ്യോതി
അയ്യപ്പന്‍ കോവില്‍
Makara Jyothi (Ayyappan Kovil)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനവയലാർ ഗോപാലകൃഷ്ണൻ ,വിനു ശ്രീലകം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2023 03:17:57.
മകരജ്യോതി പൊന്നമ്പല മലമുകളിൽ വിടർന്നേ
മകരസംക്രമം വിടർന്ന മനസ്സുകളുണർന്നേ

സ്വാമിയേയ് ശരണമയ്യപ്പോ

മകരജ്യോതി പൊന്നമ്പല മലമുകളിൽ വിടർന്നേ
മകരസംക്രമം വിടർന്ന മനസ്സുകളുർന്നേ
അവർ വിളിക്കും ശരണം മന്ത്രം കേട്ടു ശ്രീശബരീ
വനനദീ തടത്തിലെ കുരുവികൾ പറന്നേ

പന്തളനടയിലൊരമ്പിളി മുഖമതിലഞ്ജന സുത ഭാവം
ഇരുമുടി തലയിലെടുത്തൊരു കനവായി അണയുമോ ശബരീശൻ

സ്വാമിയേയ് സ്വാമിയേയ് ശരണമയ്യപ്പോ

മലയിൽ വാഴുമുണ്ണിയുടെ തിരുമിഴികൾ കണ്ടേൻ
മധുരഹാസമൊഴുകുമധര വടിവുമൊന്നു കണ്ടേൻ
പതിത ജനമൊത്തു ചേർന്ന് ഹരിഹരാത്മജന്റെ
പദമലരിൽ മനമുടച്ചു തൊഴുതിടുന്ന കണ്ടേൻ

സ്വാമിയേയ് സ്വാമിയേയ് ശരണമയ്യപ്പോ

തിരുനടയിലെരിയുമാഴി പുളകമൊന്നു കണ്ടേ
കരളെടുത്തതിലെറിഞ്ഞ്
കരയുവോരെ കണ്ടേ
കനകമിട്ട പടികളിലെ
തരളശോഭയിൽ ശ്രീ
മണിമകുട ധാരിയുടെ
മുഖകമലം കണ്ടേ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts