മുല്ലക്കൽ ഭഗവതി
ദേവീഗീതം വാല്യം III
Mullakkal Bhagavathy (Devi Geetham Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സുജാത മോഹൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2023 09:30:41.
മുല്ലയ്ക്കൽ ഭഗവതീ കരുണാമയീ...
അന്നപൂർണ്ണേശ്വരി അഭയാംബികേ...
അരവിന്ദ ഹാരങ്ങളാൽ അണിഞ്ഞൊരുങ്ങീ...
അമരാതികേ ലളിതേ അനുഗ്രഹിക്കൂ...
അനുഗ്രഹിക്കൂ... അനുഗ്രഹിക്കൂ...

മിഴിനീരിലെന്നെന്നും ഉഴലുവാൻ യോഗമായി
തളരുമീ പാദങ്ങളാൽ വരുന്നരികിൽ
കളഭാഭിഷേകം കണ്ടെൻ മനമൊന്നു കുളിരുമ്പോൾ
മധുരാക്ഷരം തരും സരസ്വതി ദേവി നീ

നവരാത്രി കാലത്തു നിൻ സദിരിലു മയങ്ങി
നവഗ്രഹ മന്ദിരത്തിൻ അടുത്തെത്തി ഞാൻ
അമ്മേ അവിടുത്തെ വിളികേട്ടു തിരിഞ്ഞപ്പോൾ
ചെമ്മേ ദിവ്യാശ്ലേഷം വരമായി നീ പകർന്നു...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts