ചക്കുളത്തുകാവിൽ
ദേവീഗീതം വാല്യം III
Chakkulathu Kaavil (Devi Geetham Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സുജാത മോഹൻ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2023 09:30:23.
ചക്കുളത്തൂകാവില്‍ ഭഗവതിയേ...
നിത്യം തൊഴാം നിന്റെ തിരുനടയില്‍
കാര്‍ത്തിക ദീപ പ്രഭയില്‍ വിളങ്ങും നിന്‍
കീര്‍ത്തിയില്‍ ലോകം പാടിടുന്നു..

കന്നിയിലായില്യം നാളില്‍ നിന്‍ നാമങ്ങള്‍
വിണ്ണിലും മണ്ണിലും മുഴങ്ങിടുന്നൂ...
പൗർണ്ണമി തിങ്കള്‍ പോല്‍ വിളിപ്പുറത്തമ്മ നീ
എന്‍ മന: ശ്രീകോവില്‍ നിറയുകില്ലേ...

നാരീപൂജയ്ക്കണയും നേരത്ത് മക്കള്‍ നിന്‍
കാലിണ മിഴിനീരാലഭിഷേകമായി
അത്ഭുതങ്ങള്‍ നിറയും അമ്മേ നിന്‍ കോവിലില്‍
ആശരണരായി വന്നു ഞങ്ങള്‍ നില്‍പ്പൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts