വാടിയ പൂജാമലരുകളാലെന്റെ
ആകാശവാണി ലളിതഗാനങ്ങള്‍
Vaadiya Pooja Malarukalaalente (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2014 15:48:18.

വാടിയ പൂജാമലരുകളാണെൻ
ഹൃദയ നികുഞ്ജത്തിൽ...
വാടികൾ തോറും തേടി നടന്നു
പൂത്താലവുമായ് ഞാൻ
പൂത്താലവുമായ് ഞാൻ....
(വാടിയ...)

ഇന്നലെ രാവിൻ കന്നിനിലാവൊളി
മിന്നി മറഞ്ഞപ്പോൾ...(2)
തെന്നലിൽ എൻ മൃദു മേനിയിലാകെ
കുളിരു പകർന്നല്ലോ..
കുളിരു പകർന്നല്ലോ.....
(വാടിയ...)

അകലത്തെങ്ങോ രാക്കുയിൽ നീളെ
പാടിയലഞ്ഞപ്പോൾ...(2)
കേൾക്കുന്നൂ നിൻ മുരളീ ഗാനം
പകരും മധുരാഗം...
കേൾക്കുന്നൂ നിൻ മുരളീ ഗാനം
പകരും മധുരാഗം.....
വരുമോ ദേവാ പൂക്കണി കാണാൻ
നീയെൻ വാടികയിൽ..
നീയെൻ വാടികയിൽ....
(വാടിയ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts