കരിമ്പു പൂക്കും
ആകാശവാണി ലളിതഗാനങ്ങള്‍
Karimbu Pookkum (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 10 2014 19:34:23.

കരിമ്പു പൂക്കും മാസം
കുളിർ കാറ്റു തുള്ളും കാലം...
കറുകവരമ്പിൽ തുമ്പപ്പൂവുകൾ
കവിടി നിരത്തും നേരം...
(കരിമ്പു പൂക്കും...)

കന്നിപ്പെണ്ണേ കരിമിഴിയാളേ
നിന്നെ തേടിയൊരാളുവരും...
കല്യാണത്തിനു നാളു കുറിക്കാൻ
കാരണവന്മാരൊത്തു വരും...
(കന്നിപ്പെണ്ണേ...)
കണിയാനെ കൂട്ടി വരും...
(കരിമ്പു പൂക്കും...)

കടവിൽ തോണി അടുക്കും നേരം
കണമ്പു പിടയും നിൻ മിഴിയിൽ
വിരുന്നുകാർ പടിവാതിൽ കടന്നാൽ
വീട്ടിലൊളിക്കും നാണത്താൽ...
(കടവിൽ തോണി...)
വിളിച്ചാലും കേൾക്കാതെ...
(കരിമ്പു പൂക്കും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts