കണിവെള്ളരി പോലെ എന്നുടെ പെണ്ണ്
ആകാശവാണി ലളിതഗാനങ്ങള്‍
Kani Vellari Pole Ennude Pennu (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍വി ടി സുനിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2014 04:30:02.

കണിവെള്ളരിപോലെ എന്നുടെ പെണ്ണു്...
കനകാംബരമാല ചൂടിയ പെണ്ണു്...(2)
കറുത്തവാവിൻ മിനുക്കുപോലെ അവളുടെ കവിളിൽ
പൂത്തൊരു കുനുമറുകിൻ...
കറുകറുപ്പിൻ ഏഴഴകു്....
കണിവെള്ളരിപോലെ എന്നുടെ പെണ്ണു്...
കനകാംബരമാല ചൂടിയ പെണ്ണു്..

അന്തിമാനം ചോന്ന നേരം അമ്പലപ്പൂമുറ്റത്തെ
പടിവാതിൽ മറവിൽ നീ കാത്തുനിന്നില്ലേ...(2)
എന്നെ ഒളികണ്ണെറിഞ്ഞു നീ നോക്കിനിന്നില്ലേ....
കണിവെള്ളരിപോലെ എന്നുടെ പെണ്ണു്...
കനകാംബരമാല ചൂടിയ പെണ്ണു്....

പടിഞ്ഞാറു പാടക്കരയിൽ പനയോലപ്പന്തലുകെട്ടി
പളുങ്കുപോലഴകുള്ളവളെ താലികെട്ടും ഞാൻ...(2)
പിന്നെ അണിവിരൽ മോതിരമിട്ടെൻ സ്വന്തമാക്കും...
കണിവെള്ളരിപോലെ എന്നുടെ പെണ്ണു്...
കനകാംബരമാല ചൂടിയ പെണ്ണു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts