ഉറക്കുപാട്ടിൽ
ആകാശവാണി ലളിതഗാനങ്ങള്‍
Urakkupaattil (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ബിജോയ് എം നായർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2014 03:55:08.

ഉറക്കുപാട്ടിൽ എന്നോർമ്മയിൽ
തേങ്ങുമീ താരാട്ടുപാട്ടിൽ...(2)
ഒരു ഗദ്ഗദപ്പുഴയൊഴുകുന്നു
എൻ ഹൃത്തടം അതിൽ അലിയുന്നൂ...
ഉറക്കുപാട്ടിൽ എന്നോർമ്മയിൽ
തേങ്ങുമീ താരാട്ടുപാട്ടിൽ......

എന്റെ നെഞ്ചകം നിറയേ...
തീരാ വ്യഥകളാണമ്മേ...(2)
അലിവിന്റെ ഹിമകണം പൊഴിച്ചെന്റെ
അന്തരംഗ തീ അണയ്ക്കണേ..
അന്തരംഗ തീ അണയ്ക്കണേ....
(അലിവിന്റെ...)
ഉറക്കുപാട്ടിൽ എന്നോർമ്മയിൽ
തേങ്ങുമീ താരാട്ടുപാട്ടിൽ...

ഉറങ്ങാത്ത ഭൂമിയുടെ ഉയിർ പൊള്ളും
ചുടു നെടുവീർപ്പാണെന്നമ്മ...(2)
ചുരന്നാലും തീരാത്ത മധുര സ്നേഹമാം
ഇളനീർക്കുടമാണെന്നമ്മ...
ഇളനീർക്കുടമാണെന്നമ്മ.....
(ചുരന്നാലും...)
ഉറക്കുപാട്ടിൽ എന്നോർമ്മയിൽ
തേങ്ങുമീ താരാട്ടുപാട്ടിൽ...
ഒരു ഗദ്ഗദപ്പുഴയൊഴുകുന്നു
എൻ ഹൃത്തടം അതിൽ അലിയുന്നൂ...
ഉറക്കുപാട്ടിൽ എന്നോർമ്മയിൽ
തേങ്ങുമീ....താരാട്ടുപാട്ടിൽ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts