ഒരു വീണപൂവിന്റെ
ആകാശവാണി ലളിതഗാനങ്ങള്‍
Oru Veena Poovin (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎസ് ആർ മോഹൻ
ഗാനരചനഉമ്മന്നൂർ ഗോപാലകൃഷ്ണൻ
ഗായകര്‍എസ് എസ് ഗായത്രി
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2014 03:10:30.

ഒരു വീണപൂവിന്റെ വ്യഥയുമായ് ആത്മാവിൻ
നിറമിഴിപോലവേ പുഴയൊഴുകി...
വിതുമ്പുന്ന തിരകളിൽ ഒരു ശോകഗീതത്തിൻ
ശ്രുതിയുമായ് പല്ലനപ്പുഴയൊഴുകി...
ഒരു വീണപൂവിന്റെ വ്യഥയുമായ് ആത്മാവിൻ
നിറമിഴിപോലവേ പുഴയൊഴുകി...

ഹൃദയതല്പങ്ങളിൽ അമൃതാക്ഷരങ്ങൾ തൻ
ഉദയതാരങ്ങൾ വീണുരുകുമ്പോൾ...(2)
കരുണതൻ കിരണമാം കവിവരനെ തേടി
പരൽമീനുകൾ പോലും പിടഞ്ഞീടുന്നു....(2)
(ഒരു വീണപൂവിന്റെ....)

വിജനതീരങ്ങളിൽ അലിയുമൊരന്ത്യമാം
വിധുരകാവ്യത്തിന്റെ പൊരുളു കാണാൻ...(2)
പരമപദം തേടി ശരണഗാനം പാടി
ജലസുമങ്ങൾ അലിഞ്ഞീടുന്നു...(2)
(ഒരു വീണപൂവിന്റെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts