ഓര്‍മ്മകള്‍ ഓളങ്ങള്‍
ഹൃദയത്തിൽ നിന്നും
Ormakal Olangal (Hridayathil Ninnum)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാജു രാജൻ കലാനിലയം
ഗാനരചനഗിരീഷ് കുമാർ ശ്രീലകം
ഗായകര്‍ശില്പ രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2015 09:32:59.
 ഓർമ്മകളോളങ്ങളാകുന്ന നോവിൻ
ഓളപ്പരപ്പിൽ വീണൊഴുകുന്ന നേരം
ഇത്തിരി സ്നേഹനിലാപ്രഭതേടി
നിൻകിനാവോരം തിരഞ്ഞു ഞാൻ

ആശകൾ തോരാത്ത പേമാരിയായായെന്നും
പിടയുകയാണെന്റെ ഹൃദയം
നിൻകളിക്കൊഞ്ചലിൻ സ്വപ്നാനുഭൂതിയിൽ
എൻ കളിത്തോണി ഉലഞ്ഞൂ

ജന്മാന്തരങ്ങൾക്കുമപ്പുറം ഏതൊരു
കണ്ണീരുണങ്ങാത്ത ദ്വീപിൽ
കൈവിട്ടുപോയ കൌമാര വസന്തത്തിൽ
എങ്ങുനീ പോയി മറഞ്ഞൂ

ഓർമ്മകളോളങ്ങളാകുന്ന നോവിൻ
ഓളപ്പരപ്പിൽ വീണൊഴുകുന്ന നേരം
ഇത്തിരി സ്നേഹനിലാപ്രഭതേടി
നിൻകിനാവോരം തിരഞ്ഞു ഞാൻ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts