ഹൃദയത്തിൽ നിന്നൊരു
ഹൃദയത്തിൽ നിന്നും
Hridayathil Ninnoru (Hridayathil Ninnum)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാജു രാജൻ കലാനിലയം
ഗാനരചനഗിരീഷ് കുമാർ ശ്രീലകം
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2015 09:21:44.
ഹൃദയത്തിൽ നിന്നൊരു പൂവിറുത്തു
നിന്റെ ഹൃദയത്തിൽ ഞാൻചേർത്തുവെയ്ക്കേ
അലിഞ്ഞലിഞ്ഞൊന്നായ്‌തീരുന്ന പ്രകൃതിതൻ
വികൃതിയല്ലോ പ്രണയം

കുളിർമഞ്ഞിൻ കൂട്ടിൽ തലോടുന്ന കാറ്റിൽ
തെളിവാർന്ന രാവിലെ താരകച്ചിരിയിൽ
പ്രിയമേറും മുഖമൊന്നു തെളിയുന്ന നേരം
അറിയുന്ന സുഖമല്ലോ പ്രണയം

അരുകിലുണ്ടെങ്കിലും ഇനിയെത്രദൂരമൊന്ന-
ലിയുവാനെന്നോർക്കും പ്രണയം
അകലെയാണെങ്കിലും എപ്പൊഴുമരികി-
ലെന്നദൃശ്യ പ്രതീക്ഷയായ് പ്രണയം

ഹൃദയത്തിൽ നിന്നൊരു പൂവിറുത്തു
നിന്റെ ഹൃദയത്തിൽ ഞാൻചേർത്തുവെയ്ക്കേ
അലിഞ്ഞലിഞ്ഞൊന്നായ്‌തീരുന്ന പ്രകൃതിതൻ
വികൃതിയല്ലോ പ്രണയം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts