ബാലഗോപാലാ കൃഷ്ണാ
ഓടക്കുഴല്‍
Balagopala Krishna (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2022 15:10:35.
ബാലഗോപാല കൃഷ്ണാ...
കണികാണാൻ വരൂ കണ്ണാ...
മണി വേണുഗാനമോടെ
കണികാണുവാൻ കനിയേണം
തൊഴുകൈയ്യുമായി ഞാൻ നിന്നൂ...

നീ കരുണതൻ കടലോ...
കാരുണ്യരൂപമോ...
നിന്റെ കോവിലിൽ സ്വർണ്ണ വാതിലിൽ
വന്നു കേഴുന്നൂ ഈ മാനവൻ
രൂപം സുവർണ്ണ മനോഹരം
പൊന്നിൻ പീതാംബരം
തിരുനടയിൽ ഹൃദയമിതിൽ
ഇനിയൊരു ദ്വാപരയുഗമുണരും

നീ മധുരമാം സ്മിതമോ...
മാധവമാസമോ...
നിന്റെ മാറിലെ വിരി മാറിലെ
വനമാലയോ ഈ ഭൂതലം
കാണും പ്രകാശ കളേബരം
പൊന്നിൻ പൂത്താലമായി
മധുപൊഴിയും കുഴൽവിളിയിൽ
ഇവിടൊരു ഗോകുലമുണരുകയായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts