ആളും വെയിലത്തു
ഓടക്കുഴല്‍
Aalum Veyilathu (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2022 15:09:17.
ആളും വെയിലത്ത് ഓലക്കുടയുമായി
പാവം പണ്ടൊരു ബ്രാഹ്മണൻ
കക്ഷത്തിൽ കൊച്ചൊരു കെട്ടൊന്നിൽ കണ്ണന്
പുത്തൻ അവിലും കൊണ്ടെത്തീ...

ആയിരം നോവുണ്ട് ഹൃത്തിൽ
എല്ലാം താമരക്കണ്ണനറിയും
ആരോട് വേറെ ഞാൻ ചൊല്ലാൻ
രാജധാനിയിൽ ബ്രാഹ്മണൻ എത്തീ...
താമരക്കണ്ണനറിഞ്ഞോ തന്റെ
വേദന ചൊല്ലാൻ മറന്നു
ആനന്ദലബ്ധിയിൽ മുങ്ങീ പാവം
ബ്രാഹ്മണനെല്ലാം മറന്നൂ...

ആരോരും ചൊല്ലാതെ എല്ലാം
ലോക നായകൻ കണ്ണനറിയും...
ആ കൊച്ചു ബ്രാഹ്മണ ഗേഹം
ഞൊടി മാത്രയിൽ സ്വർഗീയമായീ...

പാടാം പണ്ടെങ്ങോ ഓല തുണ്ടിന്മേൽ
ആരോ എഴുതിയ ഗാഥകൾ
എന്നെന്നും കണ്ണന്റെ ലീലകൾ ഓരോന്നും
പാടുകയാണീ പാണൻ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts