ഹരിതാഭ കുട
വരദായിനീ
Harithabha Kuda (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംനിരോഷ്ട
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2014 16:08:03.

ഹരിതാഭ കുടചൂടും മലയോരഗ്രാമത്തിൽ-
ഹരനുടെ ക്ഷേത്രാങ്കണം..
ശിവനാമ മന്ത്രങ്ങൾ ഉരുവിടുമടിയങ്ങൾ-
ക്കുണർവേകും ഗംഗാതടം..(2)
ഹര ഹര ശംഭോ ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹര ഹര ശംഭോ ശംഭോ ശിവ ശിവ ശംഭോ..(2)
(ഹരിതാഭ...)

അവനിയിലടിയന്റെ ആശ്രയദീപമേ
നിരുപമസ്നേഹത്തിൻ അവതാരമേ...(2)
മണിനാഗം തളയാകും പാദങ്ങളടിയന്റെ
മനതാരിൽ തുണയായി കുടികൊള്ളണേ...(2)
ഹര ഹര ശംഭോ ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹര ഹര ശംഭോ ശംഭോ ശിവ ശിവ ശംഭോ..(2)
(ഹരിതാഭ...)

നറുനെയ്യും പനിനീരും കൂവളമാലയും
തിരുസവിധത്തിങ്കൽ അഭിഷേകവും...(2)
മതിയായി തീർന്നില്ലീക്കണ്ണുകൾ പിന്നെയും
തേടുന്നു നിൻ തിരു പദപങ്കജം..(2)
ഹര ഹര ശംഭോ ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹര ഹര ശംഭോ ശംഭോ ശിവ ശിവ ശംഭോ..(2)
(ഹരിതാഭ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts