ആതിര തന്നിൽ
വരദായിനി
Aathira Thannil (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍എസ് ആദർശ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2014 16:38:50.

ആതിര തന്നിൽ വിടർന്നൊരു താരമേ
ആദിപരാശക്തി നമോസ്തുതേ...(2)
അക്ഷരമധുരം നാവിൽ വിളമ്പിയോ-
രത്ഭുതമാതേ നമോസ്തുതേ...(2)
(ആതിര തന്നിൽ...)

ആ...ആ...ആ...ആ...ആ...
ബ്രാഹ്മണകന്യകാ രൂപമായൊരുനാളിൽ
പടിപ്പുരഭവനത്തിലകം പൂകി താഴ്മയായ്...(2)
പാരിതെല്ലാം പരിപാലിക്കും ഈശ്വരീ...(ബിറ്റ്) -
ആഗ്രഹാരത്തിലൊരാശ്രിത മങ്കയായ് (2)
ആശ്രിത മങ്കയായ് (1)
(ആതിര തന്നിൽ...)

ആ...ആ...ആ...ആ...ആ...
മലമകൾ തുല്യരാം ദേവിമാർ നാൽ‌വരിൻ
ചരണാംബുജംതൊട്ടു് ഈ മണ്ണു് ധന്യമായ്..(2)
നാൽവരിലഗ്രജയാകുമീ ഭഗവതീ..(ബിറ്റ്) -
അഗ്രപീഠമേറിയീ ഭൂവിൽ വാഴ്കയായ് (2)
ഭൂവിൽ വാഴ്കയായ്...(1)
(ആതിര തന്നിൽ...)

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts