കാർമുകിൽ വർണ്ണനാം
വരദായിനീ
Kaarmukil Varnnanam (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍സന്ദീപ്
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2014 03:19:38.

കാർമുകിൽ വർണ്ണനാമുണ്ണീ
നിന്നെ കാണുവാനെന്തൊരു ഭംഗി
നിൻ ലീല തന്നിൽ മയങ്ങി
കൂട്ടുബാലകരൊക്കെ കുഴങ്ങി...(2)
(കാർമുകിൽ...)

ഗോക്കളുമായ് നടന്നുൾ‌വനേ പോയവർ
കൂട്ടമറ്റേറെയകന്നൂ...(2)
കാണതിനായില്ല കണ്ണനേ തേടിയും-
നേരമൊട്ടേറെ കഴിഞ്ഞു..(2)
നേരമൊട്ടേറെ കഴിഞ്ഞു...
(കാർമുകിൽ...)

ശോകവുമായ് നിന്നു പോയവർ ബാലകർ
ദൂരെയായ് കണ്ണനിരിപ്പൂ...(2)
ക്ഷീരധേനുപ്പയ്യിൻ പാൽനുകർന്നങ്ങനെ
പാലൊളി തൂകി ചിരിപ്പൂ...കണ്ണൻ -
പാലൊളി തൂകി ചിരിപ്പൂ...(2)
(കാർമുകിൽ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts