എന്നോടൊത്തു പിറന്നൊരീ
വരദായിനീ
Ennodothu Pirannoree (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍അഖില ആനന്ദ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2014 16:06:29.

എന്നോടൊത്തു പിറന്നൊരീ ദുഃഖങ്ങൾ
ഇന്നിതാ മായുന്നു ദേവീ...(2) (2)
മണ്ണിതിൽ പൊങ്കാല ഉതിരുമ്പോളെൻ മനം-
ചെമ്പകപ്പൂപോൽ വിടരുന്നിതാ...(2) (1)
(എന്നോടൊത്തു...)

ഒരു മന്ദസ്മിതത്തിനാൽ നീ എന്നിലിറ്റിച്ചു
മനതാരിൽ നിറംകൊണ്ട മാംഗല്യം..(2)
ഒരു മൃദുസ്പർശത്താൽ എന്നിൽ മുളയിട്ടു-
പുഞ്ചിരിതാരം പോലൊരു പൈതൽ...(2)
(എന്നോടൊത്തു...)

മരുമകളായെത്തി ഈ മണ്ണിലെങ്കിലും
പ്രിയപുത്രിയായമ്മ കാത്തിടുന്നു (2)
പൊഴിയുന്നു സന്തോഷകിരണങ്ങൾ മിഴികളിൽ
അറിയുന്നു സ്നേഹത്തിൻ പരിലാളനം..(2)
(എന്നോടൊത്തു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts