പരിഭവ തിരശ്ശീല
വരദായിനീ
Paribhava Thiraseela (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംചന്ദ്ര കൗൺസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2014 16:00:22.

പരിഭവത്തിരശ്ശീല മെല്ലെയൊതുക്കിയെൻ
പരിതാപച്ചിമിഴിലെ തിരിയണയ്ക്കൂ...(2)
പരിദേവന ശ്രുതി മീട്ടുമീ സാധുവിൽ
പ്രണവമന്ത്രത്തിൻ തിരി തെളിക്കൂ...(2)...ദേവീ
പ്രണവമന്ത്രത്തിൻ തിരി തെളിക്കൂ...(1)
(പരിഭവ...)

ഇടനെഞ്ചിൽ ചിന്നുമീ നൊമ്പരക്കൂട്ടിലേ-
യ്ക്കൊരുനേരമെങ്കിലും മിഴിയയക്കൂ...(2)
അധികാരം നിന്നിലായർപ്പിതമല്ലേ...(ബിറ്റ്) - (2)
പരിഹാരമായ് നൽ വരമൊഴുക്കൂ...(2)...ദേവീ
പരിഹാരമായ് നൽ വരമൊഴുക്കൂ....(1)
(പരിഭവ...)

പകയുടെ പതിരെല്ലാം പാറ്റിയെറിഞ്ഞിട്ടീ-
ഭുവനമൊരമരസരിത്താക്കൂ..(2)
അടിയങ്ങളവിടുത്തെ ആശ്രിതരല്ലേ...(ബിറ്റ്)...(2)
പരിലാസ്യയായ് ഉള്ളിൽ കുടിയിരിക്കൂ...അമ്മേ...
പ്രണവമന്ത്രത്തിൻ തിരി തെളിക്കൂ...(1)
(പരിഭവ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts