എൻ അന്തരാത്മാവിൽ
അക്ഷരാത്മികേ ദേവി
En Antharaathmaavil (Aksharaathmike Devi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനമൂകാംബിക ചൈതന്യ
ഗായകര്‍ജി വേണുഗോപാല്‍
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2016 13:30:40.
എൻ അന്തരാത്മാവിൽ തെളിഞ്ഞു നിൽക്കും
എൻ ഗുരു ഗൗരീ ജഗദംബികേ (2)
ആദ്യ അമാവാസി നാളിൽ നിന്റെ
വനഭോജനത്തിനു ഞാനുമെത്തി (2)
(എൻ അന്തരാത്മാവിൽ...)

സൗപർണ്ണികയിൽ നീരാടി നിന്നെ
സരസ്വതി എന്നു നിനച്ചിരുന്നു (2)
നിന്നെ തൊഴുതു വലം വെച്ചു നിൽക്കവേ
പഞ്ചേന്ദ്രിയങ്ങൾ പിണങ്ങി നിന്നു (2)
(എൻ അന്തരാത്മാവിൽ...)

പാർവതീ ദേവീ പരമേശ്വരീ നിന്റെ
പാദാദികേശമെൻ ഉള്ളിൽ കണ്ടു (2)
പിന്നെയും പിന്നെയും ഞാൻ അടുത്തെത്തുമ്പോൾ
നിൻ കേശാദിപാദത്തിൽ എന്നെ കണ്ടു (2)
(എൻ അന്തരാത്മാവിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts