ശില്പകലാവൈഭവം
രാമാമൃതം
Shilpakala Vaibhavam (Ramamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകേദാരം
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2021 14:10:13.
ശില്പകലാ വൈഭവം
വാസ്തു ശില്പകലാ വൈഭവം
ശ്രീ തിരുവങ്ങാട്ട് പെരുമാളില്‍ സന്നിധാനം
നിത്യ വിസ്മയം ചൂടും ആ സ്ഥാനം

തങ്കവെയിലൊളിയില്‍ ഉത്തുംഗ ഗോപുരത്തില്‍
നാഴിക കുടങ്ങള്‍ തന്‍ ഇളകിയാട്ടം
ശ്രീകോവിലിന്‍ കുത്തു കാലുകളില്‍ കാണാം
എന്നും കിരാതത്തിന്‍ കൂടിയാട്ടം

വിശകര്‍മ്മാവു പോലും പ്രണമിക്കുമീ
നിത്യ വശ്യമാം നമസ്ക്കാര മണ്ഡപത്തില്‍
രമണീയമാം ശില്പ കാവ്യ സര്‍ഗ്ഗങ്ങളില്‍
രാമായണം കഥകള്‍ തെളിയുന്നു

സീതാന്വേഷണം മാരുതീ സംഗമം
സുഗ്രീവ സഖ്യം ലങ്ക തന്‍ ദഹനം
ജാനകീ ദേവിതന്‍ ദുഃഖ നിവാരണം
ശ്രീരാമ പട്ടാഭിഷേകഘോഷം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts