തൊഴുതു മടങ്ങുമ്പോൾ
ആകാശവാണി ലളിതഗാനങ്ങള്‍
Thozhuthu Madangumbol (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി ബെന്നി
ഗാനരചനഡോ ഷീജാകുമാരി കൊടുവാഴന്നൂർ
ഗായകര്‍കെ മഹേന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2014 09:41:28.

തൊഴുതുമടങ്ങുമ്പോൾ മതിമുഖി എന്നുടെ
അരികിലന്നൊരുമാത്ര നിന്നു....(2)
രാഗാർദ്രമേതോ വികാരമെന്നുടെ
ആത്മാവിലപ്പോൾ തുടിച്ചു...(2)
തൊഴുതുമടങ്ങുമ്പോൾ മതിമുഖി എന്നുടെ
അരികിലന്നൊരുമാത്ര നിന്നു...

കൈയിൽ ഇലച്ചീന്തിൽ ഓമലാൾ സൂക്ഷിച്ച
ചന്ദനത്തിന്റെ തണുപ്പോ...(2)
നീലിച്ചകൺ‌കളാൽ ഓമന എയ്തൊരു
പൂവമ്പു പെയ്ത കുളിരോ...(2)
ഏതെന്നറിയില്ല എന്നിലന്നൊത്തിരി
രോമാഞ്ചപുഷ്പങ്ങൾ തൂകി....
തൊഴുതുമടങ്ങുമ്പോൾ മതിമുഖി എന്നുടെ
അരികിലന്നൊരുമാത്ര നിന്നു...

ശോണാധരങ്ങളിൽ കാമിനി കാത്തൊരു
ഗൂഡസ്മിതത്തിൻ ഒളിയോ...(2)
ഈറൻമുടിക്കെട്ടിൽ അന്നവൾ ചൂടിയ
കൃഷ്ണതുളസീ ദളമോ...(2)
എതെന്നറിയില്ല എന്നാത്മാവിലൊരിത്തിരി
ശാലീനഗന്ധം ചൊരിഞ്ഞു...
(തൊഴുതുമടങ്ങുമ്പോൾ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts