തേടി വരുന്നു
ആകാശവാണി ലളിതഗാനങ്ങള്‍
Thedi Varunnu (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍വി ആർ രഞ്ജിനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2014 04:02:47.

തേടി വരുന്നു തേടി വരുന്നു
ഇടയകന്യക ഞാൻ...(2)
തേടിത്തേടി വരുന്നു...ഇടയനെ കാണാൻ
തേടിത്തേടി വരുന്നു...ഇടയനെ കാണാൻ
എവിടെ..എന്റെ നല്ലിടയൻ...
എവിടെ..എവിടെ..എവിടെ..എന്റെ നല്ലിടയൻ...

അവനെന്റെ ജീവന്റെ രക്ഷകൻ
അവനെന്റെ ഹൃദയാധിനായകൻ..(2)
സുഖലോലനിമിഷങ്ങൾ തഴുകിയ നേരത്തു്
ശുഭദായകാ നിന്നെ മറന്നുപോയ്‌ ഞാൻ
സുഖലോലനിമിഷങ്ങൾ തഴുകിയ നേരത്തു്
ശുഭദായകാ നിന്നെ മറന്നുപോയ്‌ ഞാൻ...

ഒരുനാളിൽ ഞാനവനെ കാണും
ഒരുപാടു മിഴിനീരു തൂകും...(2)
തെറ്റുകൾക്കൊക്കെയും മാപ്പു തരും..തന്റെ
തിരുമാറിൽ ചേർത്തെന്നെ അനുഗ്രഹിക്കും...
തെറ്റുകൾക്കൊക്കെയും മാപ്പു തരും..തന്റെ
തിരുമാറിൽ ചേർത്തെന്നെ അനുഗ്രഹിക്കും.....
(തേടി വരുന്നു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts