വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ആല്‍ബര്‍ട്ട് വിജയന് |
ഗാനരചന | മുട്ടാര്‍ ശശികുമാര്‍ |
ഗായകര്‍ | പി സുശീലാദേവി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 20 2013 03:37:25.
അമ്പോറ്റിക്കണ്ണന്റെ ആട്ടപ്പിറന്നാളി- നമ്പലപ്പുഴയിൽ പോയിരുന്നു... അമ്പലത്തിരുമുറ്റത്തങ്ങിനെ നിന്നു ഞാൻ പൊന്നോടക്കുഴൽവിളി നാദം കേട്ടു... കൃഷ്ണകർണാമൃതമതിൽ പ്രതിധ്വനിച്ചു.. (അമ്പോറ്റിക്കണ്ണന്റെ....) വിഷ്ണുസഹസ്രനാമാർച്ചന ചെയ്യുമ്പോൾ കൃഷ്ണകിരീടത്തെ ഞാൻ വണങ്ങി...(2) തൃച്ചേവടികളിൽ കൃഷ്ണതുളസിയായ് നിത്യമായ് ചേരുവാൻ ആഗ്രഹിച്ചു... കൃഷ്ണതൃപ്പാദം പൂകുവാൻ ആഗ്രഹിച്ചു.. അമ്പോറ്റിക്കണ്ണന്റെ ആട്ടപ്പിറന്നാളി- നമ്പലപ്പുഴയിൽ പോയിരുന്നു... അത്താഴശീവേലി തൊഴുതു ഞാൻ നിന്നപ്പോൾ അഷ്ടപദീലയം അലയടിച്ചു...(2) അമ്പാടി കണ്ടൂ യമുനാതടം കണ്ടു അന്തരംഗം ഗോപവാടമായി... മനം ഇന്ദീവരമായി വിടർന്നു നിന്നു... (അമ്പോറ്റിക്കണ്ണന്റെ....) | |