നിളാനദിയുടെ നിർമ്മലതീരം
ആകാശവാണി ലളിതഗാനങ്ങള്‍
Nilaanadiyude Nirmalatheeram (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനപി കെ ഗോപി
ഗായകര്‍ജി ശ്രീറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2013 01:55:49.

ആ....ആ....ആ....
നിളാനദിയുടെ നിർമ്മല തീരം
നിരുപമ ഭാവാർദ്ര തീരം
കവിയുടെ ആത്മാവും കല്ലോലങ്ങളും
ചിലങ്കകളണിയുന്ന നേരം
കഥകളിച്ചമയങ്ങൾ അണിയുന്ന തീരം..
(നിളാനദിയുടെ...)

ഏഴരവെളുപ്പിന്റെ ഏകാന്ത യാമത്തെ
കേളികൊട്ടുണർത്തുന്ന നേരം...(2)
ഹൃദയം മറ്റൊരു കഥകളിയരങ്ങിന്റെ
കളിവിളക്കാവും മുഹൂർത്തം...
പ്രകൃതിയും പൂജിക്കും പുണ്യമുഹൂർത്തം...
(നിളാനദിയുടെ...)

പീലികൾ വിടർത്തുന്ന ഭാവചൈതന്യത്തെ
താളം തൊട്ടുഴിയുന്ന നേരം...(2)
മനസ്സിൽ സർഗ്ഗസരോജങ്ങൾ വിടർത്തുരുന്ന
സരസ്വതി പൂജാ മുഹൂർത്തം...
കവിയുടെ ഏകാഗ്ര ധന്യമുഹൂർത്തം...
(നിളാനദിയുടെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts