വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | മുരളി സിതാര |
ഗാനരചന | കളര്‍കോട് ചന്ദ്രന്‍ |
ഗായകര്‍ | എസ് ജയ |
രാഗം | ഹിന്ദോളം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 01 2013 06:33:14.
മുരളികകൊണ്ടു തുലാഭാരമേകിടാം മുരളീധരാ മുകുന്ദാ....(2) തുളസിത്തളിരായ് തളവള ചാർത്തിടാം തുളസീധരാ...ശ്രീധരാ... അടിയന്റെ സാരഥി നീയല്ലയോ... തുളസിത്തളിരായ് തളവള ചാർത്തിടാം തുളസീധരാ...ശ്രീധരാ... അടിയന്റെ സാരഥി നീയല്ലയോ... മുരളികകൊണ്ടു തുലാഭാരമേകിടാം മുരളീധരാ മുകുന്ദാ.... കൃഷ്ണപക്ഷം മാറാത്ത പാവമീ കൃഷ്ണതൻ ചിത്തത്തിലും നീർമിഴികളിലും..(2) സാമസംഗീതമായ് നിറഞ്ഞ നീലാഞ്ജനാ സാരോപദേശം നീ പകരൂ.... സാമസംഗീതമായ് നിറഞ്ഞ നീലാഞ്ജനാ സാരോപദേശം നീ പകരൂ.... എന്നെ നിൻ മുടിയിലെ മയിൽപ്പീലിയാക്കൂ... മുരളികകൊണ്ടു തുലാഭാരമേകിടാം മുരളീധരാ മുകുന്ദാ.... ഉഷ്ണസിന്ധുവാകുമീ പാഞ്ചാല പുത്രിതൻ മൗനത്തിലും മാനഭംഗത്തിലും...(2) രക്ഷാകിരണമായ് നിറഞ്ഞ നീലാംബരാ ഗീതാമൃതം നീ പകരൂ... രക്ഷാകിരണമായ് നിറഞ്ഞ നീലാംബരാ ഗീതാമൃതം നീ പകരൂ... എന്നെ നിൻ മാറിലെ വൈഡൂര്യമാക്കൂ.... (മുരളികകൊണ്ടു....) | |