മകം പിറന്നൊരു മങ്കയോ
ആകാശവാണി ലളിതഗാനങ്ങള്‍
Makam Pirannoru Mankayo (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍രെജു ജോസഫ്‌
രാഗംബഹുധാരി
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2013 04:21:37.

മകം പിറന്നൊരു മങ്കയോ
മംഗലാതിരപ്പൈങ്കിളിയോ...
ഇളം കവുങ്ങിന്റെ പൂക്കുലത്തളിരോ
മുള പൊട്ടും മൊട്ടിലെ പൂങ്കുളിരോ
മൂവന്തി കുങ്കുമ പൂത്തുമ്പിയോ....
(മകം പിറന്നൊരു...)

മാനസപ്പൂക്കൾ രത്നങ്ങളാക്കുന്ന
പ്രണയപാൽക്കടൽ ചിപ്പിയായി...(2)
ഒരു ചുംബനത്തിന്റെ ലജ്ജ തുടിപ്പിക്കും
തിരുമംഗലപ്പൊൻ പക്ഷിയായി
ഒരു ചുംബനത്തിന്റെ ലജ്ജ തുടിപ്പിക്കും
തിരുമംഗലപ്പൊൻ പക്ഷിയായി
ഈ അചുംബിത ദാഹങ്ങളെ....
ഇണചേർക്കുവാൻ വന്ന സൗന്ദര്യമോ...
(മകം പിറന്നൊരു...)

കളഭക്കുളങ്ങരെ കാമുകനണിയുന്ന
കൈനഖക്കലയുള്ള രജനിയായി...(2)
ചിറകിട്ടു തുഴയുന്ന ഹൃദയത്തിലെയ്യുവാൻ
മദനപ്പൂ ശരമിഴികളുമായി
ചിറകിട്ടു തുഴയുന്ന ഹൃദയത്തിലെയ്യുവാൻ
മദനപ്പൂ ശരമിഴികളുമായി....
ഈ അലൗകിക മോഹങ്ങളിൽ
ഇഴപാകുവാൻ വന്ന സൗഭാഗ്യമോ...
(മകം പിറന്നൊരു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts