മാലിനീ തടമേ
ആകാശവാണി ലളിതഗാനങ്ങള്‍
Maalinee Thadame (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആല്‍ബര്‍ട്ട്‌ വിജയന്‍
ഗാനരചനഡോ ചേരാവള്ളി ശശി
ഗായകര്‍ദുർഗ്ഗ രാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2013 03:05:08.

മാലിനീതടമേ പ്രിയേ...
മാലിനീതടമേ....(2)
മധുരസ്മരണകൾ വിടരും സുരഭില
മന്മഥ കേളീ ഗൃഹമേ....
ആശ്രമകന്യാ പുളകിത മനമേ...
മാലിനീതടമേ പ്രിയേ...
മാലിനീതടമേ....

താമരയല്ലിപ്പൂമെത്തയിലായ്
കാമിനിയാളുണ്ടോ...
കണ്വമാമുനി സുതയുണ്ടോ...
(താമരയല്ലി....)
രാമച്ചക്കുളിർ വീശിയുറക്കാൻ
തോഴികൾ അവിടുണ്ടോ...
ചാരെ രാജർഷികളുണ്ടോ...
ആ...ആ....ആ....
മാലിനീതടമേ പ്രിയേ...
മാലിനീതടമേ....

മാനുകൾ കറുകക്കൂമ്പുകൾ തിരയും
കാനന വഴിയുണ്ടോ...
ആടകൾ തോരയിടാറുണ്ടോ...
(മാനുകൾ....)
മിഴിനീർ തൂകി നനച്ചു വളർത്തിയ
വനജോത്സ്നകളുണ്ടോ...
ജീവിത നെടുവീർപ്പുകളുണ്ടോ...
ആ...ആ...ആ....
(മാലിനീതടമേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts