കൊടിയേറ്റ ശംഖൊലി
ആകാശവാണി ലളിതഗാനങ്ങള്‍
Kodiyetta Shamkholi (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരളി സിതാര
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,ഭാവന രാധാകൃഷ്ണന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2013 03:04:42.

കൊടിയേറ്റ ശംഖൊലി കേട്ടുവന്നു
ഇടവഴിയിൽ നമ്മെ പൂ തടഞ്ഞു
പറയുവാനുണ്ടേറെ പരിഭവങ്ങൾ പക്ഷേ
ചിരി മാത്രം മതിയെന്നു ചെമ്പരത്തി
നിന്റെ തലയിൽ തലോടുന്ന ചെമ്പരത്തി....
(കൊടിയേറ്റ ശംഖൊലി....)

അത്തം പുലർന്നതിൻ കൊട്ടുമേളം
തത്തുന്നു ചുറ്റിനും കുട്ടിമേളം...
വർഷങ്ങൾ കണ്‍കളിൽ പൂത്തിടുന്നു
ചിത്തങ്ങൾ പൂവിട്ടു മായ്ച്ചിടുന്നു....
കരയിക്കും നിന്നെയെന്നോർമ്മ ചൊല്ലി
ചിരികൊണ്ടു മൂടുന്നു പൊന്നരളി...
ഓണം ചിരിക്കുവാനാണെന്നു പൊന്നരളി...
(കൊടിയേറ്റ ശംഖൊലി....)

വീണും ചിരിക്കുന്ന പൂവിൽ കണ്ടു
വാണ മഹാബലിതൻ ചരിത്രം
യാചകവേഷത്തിൽ വന്നു നീയും
പ്രണയാക്ഷരങ്ങളാൽ എന്നെ വീഴ്ത്താൻ
ഒരു വാക്കു് കണ്ഠത്തിൽ നാമ്പിടുന്നു
ചിരിയിൽ എരിക്കെന്നു പൂവരശ്ശ്...വീഴും
മലരുകൾ എണ്ണാത്ത പൂവരശ്ശ്...
(കൊടിയേറ്റ ശംഖൊലി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts