ചിലമ്പിട്ട ചിരിയുമായ്
ആകാശവാണി ലളിതഗാനങ്ങള്‍
Chilampitta Chiriyumaayi (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2013 03:22:51.

ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും
ചിത്രവർണ്ണപ്പൈങ്കിളീ...(2)
നിന്റെ...തൂവൽച്ചിറകിലെ പീലിപ്പൂവൊന്നീ
തിരുവോണനാളിൽ കടം തരുമോ...
ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും
ചിത്രവർണ്ണപ്പൈങ്കിളീ....

ചിങ്ങമലയുടെ പൂമുടിയിൽ സൂര്യൻ
ചിത്രമഞ്ഞൾ കളമെഴുതുമ്പോൾ...(2)
എന്റെ പടിപ്പുരത്തെക്കിനിമുറ്റത്തൊ-
രത്തപ്പൂക്കളമിടുവാൻ..(2)
പീലിപ്പൂവൊന്നു കടം തരുമോ...
പകരം ഞാൻ ഓണക്കോടി തരാം...
ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും
ചിത്രവർണ്ണപ്പൈങ്കിളീ....

ചിത്രപ്പുഴയിലെ ഓളങ്ങളിൽ ചന്ദ്രൻ
ചിത്രപട്ടാംബരം വിരിക്കുമ്പോൾ...(2)
ഓണത്തപ്പനെ വരവേൽക്കാനെന്റെ
വീട്ടുമുറ്റം അലങ്കരിക്കാൻ...(2)
തൂവൽപട്ടു കടം തരുമോ...
തിരികെ ഞാൻ ഓണച്ചിലമ്പു തരാം...
(ചിലമ്പിട്ട ചിരിയുമായ്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts