മുറ്റത്തൊരു ചെമ്പകമൊട്ടു്
പ്രകടനം
Muttathoru Chembakamottu (Prakadanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമധു ആലപ്പുഴ
ഗാനരചനമധു ആലപ്പുഴ
ഗായകര്‍കല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:34:58.
 
മുറ്റത്തൊരു ചെമ്പകമൊട്ടു്
പൊട്ടി വിടര്‍ന്നേ
പരിമളം പരത്തുന്ന പൂമ്പൊടി ചൊരിയണ
പൂന്തേന്‍ തുളുമ്പുന്ന പൂമുത്തു പൊഴിക്കണ
മുറ്റത്തൊരു ചെമ്പകമൊട്ടു്
പൊട്ടി വിടര്‍ന്നേ

ചെമ്പക പുഷ്പപ്പെണ്ണിന്നഴകു കണ്ടു്
ചന്തം തികഞ്ഞ മുഖവടിവു കണ്ടു്
അന്തം വിട്ടള്ളോ ദേവദൂതരു പോലും
സുന്ദരിക്കുട്ടിയെ നോക്കി മിഴിച്ചു നിന്നേ

തൊട്ടു തരിക്കാന്‍ മുത്തിമണക്കാന്‍
മുത്തം വയ്ക്കാന്‍ കൊത്തിയെടുക്കാന്‍
സുല്‍ത്താന്മാര്‍ സ്വര്‍ണ്ണച്ചരടും പിരിക്കണൊണ്ടേ

നാണം കൊണ്ടു തുടുക്കണ കവിളിണയില്‍ - അയ്യാ
നാണിച്ചു മുഖക്കുരു മുളച്ചു വന്നേ
മോഹങ്ങളൊരുക്കിയ മണിയറയില്‍
മാരനു് മണിമെത്ത വിരിച്ചു പെണ്ണു്

കടക്കണ്ണു് തുടിക്കണു് കാതോര്‍ത്തിരിക്കണു്
കനവു കണ്ടിരിക്കണു കോരിത്തരിക്കണു്
കരളിലു് മാരന്‍ വന്നു ഇക്കിളി കൂട്ടുന്നേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts