വേഴാമ്പൽ
ചിങ്ങപ്പൂവ് (ഉത്സവഗാനങ്ങൾ)
Vezhambal (Chingappoovu (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍മോഹന്‍ ലാല്‍ ,മഞ്ജു വാര്യർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2017 05:40:24.
വേഴാമ്പൽ മാമഴ കാക്കും തീരത്ത്
വേനലെന്നും പായ നെയ്യും നേരത്ത്
ആവാരം പൊയ്കയിൽ നീന്തും മീനേ വാ
ആവണിപ്പൊൻ ഓണമുണ്ണാൻ നീയും വാ
കാലത്തെ പെയ്യും തൂമഞ്ഞു നീർത്തുള്ളി
ഈ മാറിൽ നിന്നെ ഞാൻ ഏറ്റു വാങ്ങീടാം
ശിശിരം കൊണ്ടൂഞ്ഞാലിട്ടൊന്നാടാൻ വാ
(വേഴാമ്പൽ മാമഴ…)

അക്കാണും മേട്ടിൽ ജലമേഘം വേഷം കെട്ടും കാറ്റിൽ
കൂരാറ്റ കുഞ്ഞാറ്റക്കൂടാടുന്നേ
കുപ്പായം മാറ്റും വനമുല്ലച്ചെണ്ടിൻ അല്ലിക്കാതിൽ
കൂടോത്രം ചൊല്ലും വണ്ടേ പോ പോ പോ
മുന്നാഴിപ്പാലും കൊണ്ടേ മൂവന്തിപ്പെണ്ണോടുന്നേ
കണ്ണാടിക്കൂരക്കീഴിൽ കേറി വാ പെണ്ണേ
മനസ്സിലെ മണിയറയിൽ മതിലക മണൽവിരിയോ
മടിയിലൊരഴകൊഴുകും മതികല വിരിയുകയോ
ഹയ്യയ്യാ ഹയ്യയ്യാ ഹയ്യയ്യാ
(വേഴാമ്പൽ മാമഴ…)

ശീലാന്തിപ്പെണ്ണേ ഒരു മുത്തം കൂടി തന്നാലെന്തേ
വേണ്ടപ്പോ ചോദിച്ചോളൂ തന്നീടാം
കന്നാലിച്ചെക്കാ ഇനി എന്നെപ്പോലും തന്നീടും ഞാൻ
പിന്നെന്തേ വേണ്ടാതീനം കാട്ടുന്നു
കല്യാണപ്പന്തൽക്കീഴിൽ താലിത്തുമ്പിൽ തൂങ്ങുമ്പോൾ
കൈയ്യാമം ചെയ്യും നിന്നെ കൈവരിത്തത്തേ
അണയുവതൊരു ശലഭം നുണയുവതതിമധുരം
ഇണയുടെ ഇളമനസ്സിൽ പടരുവതൊരു പുളകം
ഹയ്യയ്യാ ഹയ്യയ്യാ ഹയ്യയ്യാ
(വേഴാമ്പൽ മാമഴ…)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts