നെല്ലിക്ക
ഓര്‍മ്മമഴക്കാറ്
Nellikka (Ormamazhakkaru)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരുകൻ കാട്ടാക്കട
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍മുരുകന്‍ കാട്ടാക്കട
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 15:43:36.
നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണി
തിന്മകൾക്ക് നിറച്ചു വർണ്ണചന്തമെന്നുണ്ണി
നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണി
തിന്മകൾക്ക് നിറച്ചു വർണ്ണചന്തമെന്നുണ്ണി

മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണി
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ..
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ..

ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ
ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ..
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലൂണ്ണി
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലൂണ്ണി..

നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണി
തിന്മകൾക്ക് നിറച്ചു വർണ്ണചന്തമെന്നുണ്ണി

ആറ്റിൽ മുങ്ങിയുറഞ്ഞുതുള്ളിയുണർന്ന ബാല്യങ്ങൾ
ആറ്റിലിപ്പോളർപ്പുധപ്പുണ്ണായ് മണൽക്കുഴികൾ
ആറ്റിൽ മുങ്ങിയുറഞ്ഞുതുള്ളിയുണർന്ന ബാല്യങ്ങൾ
ആറ്റിലിപ്പോളർപ്പുധപ്പുണ്ണായ് മണൽക്കുഴികൾ

ഓർത്തുവയ്ക്കാൻ ഒത്തിരികഥ ബാക്കിയെന്നുണ്ണി
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനില്ക്കുണ്ണീ
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനില്ക്കുണ്ണീ....

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ

നാളെ ഞാനും നിന്റെ നാടും ഈമുളങ്കാടും
നാളെ ഞാനും നിന്റെ നാടും ഈമുളങ്കാടും...
ലേലമിട്ടു വിരുന്നുകാർക്ക് വിളമ്പുമെന്നുണ്ണീ
ലേലമിട്ടു വിരുന്നുകാർക്ക് വിളമ്പുമെന്നുണ്ണീ...

വില്പനക്കു നിരത്തിവച്ചവ ഒക്കെ വിത്താണ്
വില്പനക്കു നിരത്തിവച്ചവ ഒക്കെ വിത്താണ്..
വിത്തുവാരിവിതച്ച പാടം ചത്തിരിപ്പാണ്
വിത്തുവാരിവിതച്ച പാടം ചത്തിരിപ്പാണ്..

മാറ്റമില്ല എന്നുകരുതുവതൊക്കെയും മാറി
മാറ്റമില്ല എന്നുകരുതുവതൊക്കെയും മാറി..
മാറ്റവും മാറുമാറ്റവും ചെറുതോറ്റവും മാറി
മാറ്റവും മാറുമാറ്റവും ചെറുതോറ്റവും മാറി..

പാട്ടുമാറി പകിട്ടുമാറി പതിവുകൾ മാറി
കൂട്ടുമാറി കുടിലുമാറി കൂത്തുകൾമാറി
കൂട്ടുമാറി കുടിലുമാറി കൂത്തുകൾമാറി..

അച്ഛനാരെന്നറിയാതെ അമ്മമാർമാറി
അമ്മയാരെന്നറിയാതെ ആങ്ങളമാറി

പെങ്ങളാരെന്നറിയാതെ പൊരുളുകൾമാറി
മാറിമാറിമറഞ്ഞകാലം മാഞ്ഞുമറയായി

മാറിമാറിമറിഞ്ഞകാലം മാറിമറിയുമ്പോൾ
മാറിനുള്ളിലെരിഞ്ഞ ദീപമടഞ്ഞിടല്ലുണ്ണീ
മാറിനുള്ളിലെരിഞ്ഞ ദീപമടഞ്ഞിടല്ലുണ്ണീ..

നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണി
തിന്മകൾക്ക് നിറച്ചു വർണ്ണചന്തമെന്നുണ്ണി

കാടുകത്തിയമർന്നിടത്ത് കുരുത്തുപേഴുംകാ
കാടുകത്തിയമർന്നിടത്ത് കുരുത്തുപേഴുംകാ..
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ...

നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണി
തിന്മകൾക്ക് നിറച്ചു വർണ്ണചന്തമെന്നുണ്ണി
തിന്മകൾക്ക് നിറച്ചു വർണ്ണചന്തമെന്നുണ്ണി...
തിന്മകൾക്ക് നിറച്ചു വർണ്ണചന്തമെന്നുണ്ണി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts