ഒരു പൂവല്ലിയിൽ
ശരം
Oru Poovalliyil (Saram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനമധു ആലപ്പുഴ
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:18:02.
 
ഒരു പൂവള്ളിയില്‍ വിരിഞ്ഞവരാണീ
ഓമനകള്‍ - അതി -
ലൊരു പിഞ്ചോമനപ്പൂവിനെയെന്തിനു
തെരുവീഥിയിലേക്കെറിഞ്ഞു - വിധി
തെരുവീഥിയിലേക്കെറിഞ്ഞു

ഉമ്മയുടെ ചൂടൊന്നറിയാതെ
അമ്മിഞ്ഞപ്പാല്‍ നുകരാതെ
അമ്മയുടെ മുന്നിലും ഹതഭാഗ്യേ നീ
അനാഥയായല്ലോ

ആരിരോ ആരിരോ
ആരിരോ ആരിരോ

ഇങ്കുക്കുറുക്കി തന്നില്ലാരും
ഇഷ്ടങ്ങള്‍ സാധിച്ചു തന്നില്ല
താരാട്ടു കേള്‍ക്കാതെ തളിര്‍മെത്തയില്ലാതെ
തളര്‍ന്നുറങ്ങുകയാണല്ലോ

ആരിരോ ആരിരോ
ആരിരോ ആരിരോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts