സ്ത്രീയേ സ്ത്രീയേ
ശരം
Sthreeye Sthreeye (Saram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനമധു ആലപ്പുഴ
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:20:14.
 
സ്ത്രീയേ സ്ത്രീയേ - നീ
ഭൂമിയിപ്പോലെന്തും സഹിക്കാനായി
പ്പിറന്നവളാണോ - ദുഃഖം
പേറി നടക്കാന്‍ വിധിക്കപ്പെട്ടവളാണോ

പ്രകൃതീലാവണ്യം നീയായു് വിടര്‍ന്നു
പ്രണയ സ്വരൂപിണിയായി - നിന്നെ
കവിയും മുനിയും കാമുകന്മാരും
മോഹിനിയെന്നു വിളിച്ചു - നീ
ദേവയാനിയായു് ദമയന്തിയായു്
വേദനയുടെ കഥയായി - ജീവിതം
വേദനയുടെ കഥയായി

നീ മാതൃത്വത്തിന്നമൃതം പകര്‍ന്നു
ഭൂമിയെയനുഗ്രഹിച്ചു - നിന്നെ
കവിയും മുനിയും വേദാന്തികളും
ദേവതയെന്നു വിളിച്ചു - നീ
കൗസല്യയായു് കുന്തിയായി
നീറുന്ന തീച്ചൂളയായി - ജീവിതം
നീറുന്ന തീച്ചൂളയായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts