സ്നേഹച്ചിറകുമായ്
നമസ്തേ
Sneha Chirakumaay (Namasthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംശ്രീജിത്ത് എടവണ്ണ
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2013 17:18:39.

സ്നേഹച്ചിറകുമായ്‌ അവളെ എന്നും കാണുവാൻ
ഒലിവിൻ പൂവുമായ് ഞാൻ കാത്തുനിന്നിടാം...(2)
കനവിൽ നൂറുനിറമായ്‌ നീ നിറയുമോ...
രാവിൽപൂക്കും പൂ പോൽ നീ വിടരുമോ...
അവളെൻ സ്വന്തം...അവളെൻ സ്വപ്നം...
അവളെൻ രാഗം...അവളെൻ ഗീതം...

ഇന്നെൻ മനസ്സിൽ നിന്റെ ഓർമ്മകൾ
മഴയായ് നിറയേ പെയ്തിറങ്ങവേ...
പറന്നു പറന്നു പോകാം
ഒരു തീരം തേടി അലയാം
ആ തീരത്തൊന്നു നിന്നാൽ
എനിക്കെന്നും നിന്നെ കാണാം
അവളെൻ സ്വന്തം...അവളെൻ സ്വപ്നം...
അവളെൻ രാഗം...അവളെൻ ഗീതം...

നീ പാടും പാട്ടിൽ സ്വരമായ് അലിയാം
നീ തേടും നിഴലായ് നിന്നിൽ ലയിച്ചിടാം
നിന്നെ കണ്ട നാളിൽ
എൻ ഹൃദയത്തിൽ ഞാൻ ചേർത്തു
എൻ ആശകൾ പൂവണിയാനായ്
നീ എന്നും കൂടെ വരുമോ...
അവളെൻ സ്വന്തം...അവളെൻ സ്വപ്നം...
അവളെൻ രാഗം...അവളെൻ ഗീതം...

സ്നേഹച്ചിറകുമായ്‌ അവളെ എന്നും കാണുവാൻ
ഒലിവിൻ പൂവുമായ് ഞാൻ കാത്തുനിന്നിടാം...(2)
കനവിൽ നൂറുനിറമായ്‌ നീ നിറയുമോ...
രാവിൽപൂക്കും പൂ പോൽ നീ വിടരുമോ...
അവളെൻ സ്വന്തം...അവളെൻ സ്വപ്നം...
അവളെൻ രാഗം...അവളെൻ ഗീതം...
അവളെൻ സ്വന്തം...അവളെൻ സ്വപ്നം...
അവളെൻ രാഗം...അവളെൻ ഗീതം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts